കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.എട്ടുമന കൊല്ലാടിയ്ക്കല്‍ സുനിലിന്റെ മകന്‍ ശ്രീമോന്‍ (24) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പെരിങ്ങോട്ട്ക്കരയുള്ള ബന്ധുവീട്ടില്‍ നിന്നാണ് ശ്രീമോനെ കാണാതാകുന്നത്.അന്തിക്കാട് സ്റ്റേഷനിലും ചേര്‍പ്പ് സ്റ്റേഷനിലും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം തന്നെ പുങ്കുന്നത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നാണ് ബന്ധുക്കള്‍ എത്തി മരിച്ചത് ശ്രീമോന്‍ തന്നെയെന്ന് സ്ഥിരികരിച്ചത്.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.അമ്മ ഗിരിജ.സഹോദരന്‍ അനുമോന്‍.
ഇരിങ്ങാലക്കുട ഠാണാവില്‍ പാര്‍ക്ക് റോഡില്‍ ഓമ്നി വാനിന് തീ പിടിച്ചു

കൊടുങ്ങല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് 5പവൻ സ്വർണം കവർന്നു.

ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ ആളൊഴിഞ്ഞ കടമുറിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

മാള സ്വദേശി മനക്കുളങ്ങര വീട്ടിൽ സിറാജ് (55) നിര്യാതനായി. ഇരിങ്ങാലക്കുട സർക്കാർ ഹോമിയോ ആശുപത്രിയിലെ അറ്റഡർ ആയിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ.

തൃപ്രയാര്‍. ഒന്നേകാല്‍ വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു.

തൃപ്രയാര്‍ ബീച്ച് സീതി വളവ് സ്വദേശി ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,
കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത നിർമ്മാണം വേഗത്തിലാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കെ എസ് ടി പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ നടന്നു വരുന്ന കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി വിളിച്ച യോഗത്തിലാണ് നിർമ്മാണം വേഗത്തിലാക്കാൻ ധാരണയായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി ഇതുവഴിയുള്ള യാത്രാക്ലേശം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കൽ ജംഗ്ഷനിൽ ബാക്കി നിൽക്കുന്ന റോഡിന്റെ […]
അഡ്വ. കെ.ജി അനില്‍കുമാറിന് ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
