മാർക്കറ്റ് അമ്പ് ഫെബ്രുവരി 25, 26, 27

ഇരിങ്ങാലക്കുട ദനഹ തിരുന്നാളിൻ്റെ ഭാഗമായുള്ള മാർക്കറ്റ് അമ്പ് ഫെബ്രുവരി 25, 26, 27 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാമകൃഷ്ണൻ 58 നിര്യാതനായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.പൊറത്തിശ്ശേരി നവോദയ നഗർ കോമ്പാത്ത് രാമകൃഷ്ണൻ 58 വയസ് നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 2 മണിക്ക് മുക്തിസ്ഥാനിൽ.അപകടം നടന്നത് ഫെബ്രുവരി 15നാണ്. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് വെച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ ജയ, മക്കൾ അനുഷ, ജിഷ
ഓപ്പറേഷന് കാപ്പ” തുടരുന്നു

കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി..*. കുപ്രസിദ്ധ റൗഡി മതിലകം, കളരിപ്പറമ്പ്, കറുത്തവീട്ടിൽ വീട്ടിൽ രാംവിലാസിനെയാണ് (28 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രാംവിലാസ് മതിലകം പോലിസ് സ്റ്റേഷനിൽ 2020 ൽ 2 അടിപിടി കേസും 2021 ഒരു അടിപിടി 2022 ൽ 2 അടിപിടി കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ […]
പൂയ്യ മഹോത്സവം

വര്‍ണ്ണശഭളമായി എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം
കേന്ദ്രബജറ്റ് ജനകീയം

കേന്ദ്രബജറ്റ് ജനകീയം- ഇരിങ്ങാലക്കുടയിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ച് ബിജെപി
കാൽ നട പ്രചാരണ ജാഥ പര്യടനം

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽ നട പ്രചാരണ ജാഥ പര്യടനം തുടരുന്നു
ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ വാഗ്വാദം

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ നടപടിക്രമത്തെ ചൊല്ലിയും, മിനുറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തുവന്ന് ആരോപിച്ചും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം, ചെയര്‍പേഴ്‌സനെതിരെ എല്‍. ഡി. എഫ് അംഗത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം
ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി സ്റ്റേഷനോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ എസ് ആർ ട്ടി സി മാനേജ്മെന്റിന്റെയും അവഗണനക്കെതിരെ കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു
അതിരപ്പിള്ളി കൊമ്പൻ ചരിഞ്ഞു

അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചു, ചരിഞ്ഞത് ചികിത്സ തുടരുന്നതിനിടെ
106 വയസ്സിൽ നിര്യാതയായി

പാറെക്കാട്ടുകര ഗ്രാമത്തിലെ മുത്തശ്ശി അണലി പറമ്പിൽ ചാത്തുണ്ണിഭാര്യ ചെറോണ 106 വയസ്സ് നിര്യാതയായി. ജാനകി, ഭാർഗ്ഗവി എന്നിവർ മക്കളാണ് മരുമക്കൾ ശേഖരൻ (late) സുകുമാരൻ മുരിയാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ഷൈലകുമാർ, അനിൽകുമാർ, ഷിബു ഷാജി എന്നിവർ ചെറുമക്കളാണ് സംസ്കാരം നാളെ രാവിലെ 10 ന് പൂമംഗലം ശാന്തിതീരത്ത്