തട്ടിപ്പ് മുഖ്യപ്രതി പിടിയില്

കോടികളിടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാര്‍ ഇരിങ്ങാലക്കുട പോലീസ് പിടിയില്
ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള് മരിച്ചനിലയില്‍ കണ്ടെത്തി

പടിയൂര്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള്‍ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചനിലയില്‍ കണ്ടെത്തി
പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ നടക്കും
സുരേന്ദ്രൻ(60) നിര്യാതനായി

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷനിൽ ജയ് ജവൻ എന്ന പേരിൽ ചായക്കട നടത്തുന്ന മാപ്രാണം സ്വദേശി ഇറ്റിക്കപ്പറമ്പിൽ സുരേന്ദ്രൻ(60) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. ഭാര്യ ഷീജ. മക്കൾ ജിഷ്ണു, ജിതിൽ, മരുമകൾ രേഷ്മ
ആശംസകൾ

കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ ഇരിങ്ങാലക്കുട സ്വദേശി അഡ്വ.വി.എ.ഹരിതയ്ക്ക് ആശംസകൾ
സായാഹ്ന ധർണ്ണ നടത്തി

കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ട്, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ സായാഹ്ന ധർണ്ണ നടത്തി
വിള്ളല്‍ രൂപപ്പെട്ടു

ഇരിങ്ങാലക്കുട റെയില്‍ വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുന്‍പ് നീളം കൂട്ടി നിര്‍മ്മിച്ച ഭാഗത്ത് മതിലിനും പ്ലാറ്റ് ഫോമിനും വിള്ളല്‍ രൂപപ്പെട്ടു
ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഡി വൈ എസ് പി കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു
പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മാർച്ച് നടത്തി

ബികെഎംയു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി