IJKVOICE

മന്ത്രി ആര്‍.ബിന്ദുവിന്റെ ‘വര്‍ണക്കുട’ ഡിസം. 26-29

മന്ത്രി ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്‌കാരികോത്സവമായ ‘വര്‍ണക്കുട’യുടെ ഈ വര്‍ഷത്തെ എഡിഷന്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ അയ്യങ്കാവ് മൈതാനിയില്‍ നടക്കും. സംഘാടക സമിതി രൂപികരിച്ചു

ബി.ജെ.പി നേതാവ് തലമുണ്ഡനം നടത്തി

ബംഗ്ലദേശീല്‍ ന്യൂനപക്ഷങ്ങളോട് ഉള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

സ്മൃതി ഡി. വാരിയർക്ക് വീണ , കാവ്യകേളി എന്നിവയിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : റവന്യു ജില്ല കേരള സ്കൂൾ കലോത്സവത്തിൽ HSS വിഭാഗം കാവ്യകേളി , വീണ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സ്മൃതി ഡി. വാരിയർ (ഡോൺ ബോസ്കോ Hss , ഇരിങ്ങാലക്കുട ). ധനലക്ഷ്മി ബാങ്ക് മാനേജർ അവിട്ടത്തൂർ വാരിയത്ത് ദിനേഷിൻ്റെയും , എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക വി.വി. ശ്രീലയുടെയും മകളാണ് സ്മൃതി കാവ്യകേളിയിൽ തുടർച്ചയായി മൂന്നാം തവണയും, വീണയിൽ രണ്ടാം തവണയും മാണ്

താളവാദ്യമഹോത്സവം തുടങ്ങി!

കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ എട്ടുവരെ നടക്കുന്ന പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി.

സി. കെ. പൗലോസ് നിര്യാതനായി

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് മുൻ പ്രസിഡണ്ടും ഈ വർഷത്തെ ഡിസ്ട്രിക്റ്റ് ചെയർമാനുമായ Ln. ബിജോയ് പോളിൻ്റെ പിതാവും ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ മുൻ ജില്ലാ കമ്മിറ്റി മുൻ പ്രസിഡണ്ടും കേരളത്തിലെ പ്രമുഖ ഗവൺമെന്റ് PWD കോൺട്രാക്ടറുമായ സി. കെ. പൗലോസ് നിര്യാതനായി. മൃതദേഹസംസ്കാരകർമ്മം 5 – 12 – 2024 വ്യാഴം കാലത്ത് 11 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ മക്കൾ മേരി ആലുവ (kesb കളമ്മശ്ശേരി ) ജാൻസി എടക്കുന്ന് പാദുവാപുരം, […]

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആരംഭം!

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിങ് ടാക്കീസിന്റെ ജില്ലയിലെ ആദ്യ സ്വീകരണം ക്രൈസ്റ്റ് കോളേജില്‍ നടന്നു