യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചു

വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ.
ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം സൗത്ത് ബസ് സ്റ്റോപ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന റീ ബോൺ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിർ ദിശയിൽ വന്നിരുന്ന സ്കൂട്ടർ യാത്രകാരിയെ ഇടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ പൂച്ചുണിപ്പാടം സ്വദേശി തളിക്കുളം ജെറിയുടെ ഭാര്യ സ്നേഹ എന്ന യുവതിയാണ് മരിച്ചത്. […]
അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അമ്മയെ കൊന്നത് മകൾ സന്ധ്യ.കൊലപാതകം നടത്തിയത് സ്വർണാഭരണത്തിനു വേണ്ടി. സന്ധ്യയുടെ കാമുകനും പേരാമംഗലം പോലീസിന്റെ പിടിയിൽ.
തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് അരങ്ങുണർന്നു
കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് മുന്നണിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പെരുവനം ആറാട്ടുപുഴ പൂരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഭാരവാഹികൾ

പെരുവനം ആറാട്ടുപുഴ പൂരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ത്യശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം

ത്യശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം 2025 നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഇരിങ്ങാലക്കുടയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻറെ പന്തൽ കാൽനാട്ടുകർമ്മം നടത്തി
അനുസ്മരണം നടന്നു

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു
ഫാത്തിമ ഷഹ്സീനയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ […]