കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.

ആറാട്ടുപുഴ ക്ഷേത്രത്തിലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.*

*ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം എ. പത്മനാഭന്,* *സന്തോഷ്സ്മൃതി പുരസ്കാരം മാധവവാര്യർക്ക്* ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരവും സന്തോഷ്സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്ത ജോ.സെക്രട്ടറി ആയിരുന്ന എ. […]

കരൂപ്പടന്നക്ക് അഭിമാനമായി

ഷഹഫാസിന് ഒന്നാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എ (ട്രാവൽ & ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ (2020-2023) ഒന്നാം റാങ്ക് കരസ്ഥമാക്കി ഷഹഫാസ് കരൂപ്പടന്നയുടെ അഭിമാനമായി മാറി. കഴിഞ്ഞ ദിവസമാണ് റാങ്ക് വിവരം യൂണിവേഴ്സിറ്റി ഔദ്യോഗികമായി പബ്ലിഷ് ചെയ്തത്. ഇപ്പോൾ […]

ഹരിയാനയിൽ വച്ച് നടക്കുന്ന നാഷണൽ പാര ആംബ്യൂട്ടി ഫുട്ബാള്‍ ചാംപ്യൻഷിപ്പിൽ കേരള ടീമംഗമായ അക്ഷയ് ബി(8A) സെന്റ ആന്റണീസ് ഹൈസ്ക്കൂൾ മൂർക്കനാട് അഭിനന്ദനങ്ങള്‍.നാളെ 19 ഫെബ്രുവരി ഹരിയാനയിലേക്ക് പോകും . 23 മുതല്‍ 25 വരെയാണ് മത്സരം. മൂർക്കനാട് താമസിക്കുന്ന തോട്ടത്തില്‍ ബാലന്‍, ജലജ ദമ്പതികളുടെ മകന്‍ ആണ്