IJKVOICE

സെൻ്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് വോളി ചാമ്പ്യൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ നാല്പത്തി ആറാം തവണയാണ് ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ (25-18, 25-18, 25-22) തോൽപ്പിച്ചാണ് സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ എസ്.എന്‍ കോളേജ് വടകര , എസ്.എന്‍ കോളേജ് ചേളന്നൂരിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെൻ്റ് ജോസഫ്സ് കോളേജ് […]

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ

സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക ശ്രുതി ദീപക്, ഐ ടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ ജി ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് […]

വൻ മയക്കുമരുന്നു വേട്ട

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം യുമായി […]

സത്യസായി ബാബയുടെ 100-ാം ജയന്തി

സത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിപുലമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

സ്വർണം കരസ്ഥമാക്കി അപർണ ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി കാറളം സ്വദേശി അപർണ ഉണ്ണികൃഷ്ണൻ. ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിലാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. കാറളം കൊല്ലയിൽ ഉണ്ണികൃഷ്ണൻ്റെയും രമ്യയുടെയും മകളായ അപർണ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് കലാക്ഷേത്ര അമൽനാഥിൻ്റെ കീഴിലാണ് അപർണ നൃത്തം അഭ്യസിച്ച് വരുന്നത്

വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും, ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് ഡിപ്പാർട്ട് മെന്റിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

വിസ തട്ടിപ്പ് പ്രതിയെ പിടികൂടി

ന്യൂസിലൻഡിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ യുവതി തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിൽ. പ്രതി റിമാന്റിലേക്ക്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

കല്ലേറ്റുംകര നിപ്മർ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

കല്ലേറ്റുംകര നിപ്മർ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിറവ് 2025 ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിലാണ് വെള്ളാങ്ങല്ലൂർ അമരിപ്പാടം നിസ്കാരപ്പള്ളിക്ക് സമീപം തൈപറമ്പിൽ വീട്ടിൽ നാസറിൻ്റെ മകൻ റിസാൽ (21) മരിച്ചു. രാത്രി 12 മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിലാണ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടനെ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]