IJKVOICE

ജീവവായുവിനായി കാത്തുനിൽക്കാതെ സ്വാതി മടങ്ങി

തൃശ്ശൂർ: ജീവവായുവിനായുള്ള പോരാട്ടം അവസാനിപ്പിച്ച് സ്വാതി മടങ്ങി. ആറു വർഷമായി കൃ ത്രിമ ശ്വസനോപകരണത്തിൻ്റെ സഹായത്താലാണ് ഈ 22-കാരി ജീവിച്ചിരുന്നത്. ശ്വാസകോശങ്ങളിൽ കുമി ളകളുണ്ടാകുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗത്തിൻ്റെ പിടിയിലായിരുന്നു അഞ്ചേരി ആൻസി റോഡിൽ മുല്ലയ്ക്കൽ ഗോപിയുടെയും സന്ധ്യയുടെയും മൂന്നു മക്കളിൽ ഇളയവളായ സ്വാതി. ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധി യെഴുതിയിരുന്നു. ഇതിനായി പണം സ്വരൂപിക്കാനുള്ള പ്രയത്നത്തിലായിരുന്നു കുടുംബവും നാട്ടുകാരും. കഴിഞ്ഞ ദിവസം സെക്കന്തരാബാദിലെ യശോദ ആശുപത്രിയിലായിരുന്നു അന്ത്യം .സഹോദരങ്ങൾ: സ്നേഹാ ശ്രീരാജ്, സൗമ്യാ രഞ്ജിത്ത്.സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വടുക്കര ശ്മശാനത്തിൽ.