വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി
ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി. നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.
തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു
തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ് . ഗോപാലകൃഷ്ണൻ മകൾ സീന കരുവന്നൂർ ബാങ്ക് ജീവനക്കാരി മരുമകൻ പി. മണി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുക്തിസ്ഥാനിൽ
മലയാള സിനിമയ്ക്ക് വഴികാട്ടിയ ഇരിങ്ങാലക്കുട സ്വദേശി എം. മോഹന് അന്തരിച്ചു.
മാടത്തിങ്കൽ കാർത്ത്യായനി (90) നിര്യാതയായി
സംസ്ക്കാരം ഇന്ന് 21-8-2024) രാവിലെ 10 മണിക്ക് പൂമംഗലം പഞ്ചായത്ത് ശാന്തിതീരം ക്രിമിറ്റോറിയത്തിൽ. മക്കൾ : സരസ്വതി, അംബിക, രജിത, പരേതനായ ഉദയകുമാർ, നീലാംബരൻ, താര. മരുമക്കൾ : പരേതനായ കുമാരൻ, സദാനന്ദൻ, സുരേന്ദ്രൻ, ഗിരിജ, സിന്ധു, ജിമ്മി.
മുരിയാട് 15ാം വാർഡിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു
ആനന്ദപുരം, കുന്നമ്മക്കര മാണി മകൻ സുഭാഷ് (43) അന്തരിച്ചു.
( ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തി ചികിത്സ സഹായനിധി രൂപീകരിച്ച് ധന സമാഹരണം നടത്തിവരികയായിരുന്നു ) ഭാര്യ ദുർഗ്ഗാ ഭവാനി മകൾ സാൻവിക സംസ്കാരം (19/8/24 / ) തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മാപ്രാണം തളിയ കോണം, കോട്ടപ്പടി ബാലന്റെ മകൻ ഗിരീഷ് നിര്യാതനായി
അമ്മ – ഇന്ദിര ഭാര്യ സുനിത അർജ്ജുൻ മകൻ , ഐശ്വര്യ മകൾ. സഹോദരങ്ങൾ: സതീഷ് , രതീഷ്
തൃശൂർ ചേലക്കരയിൽ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
ചേലക്കര ഗവ SMT സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥി ചീപ്പാറവീട്ടിൽ അബ്ദുൾസിയാദിൻ്റെ മകൻ പത്തു വയസുള്ള അസിം സായിദാണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ നിന്നും നേരം വൈകി എത്തിയത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചേലക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ചേലക്കര ഗവ. SM T സ്കൂളിൽനിന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു
തൃശ്ശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലി യുടെയും മകൾ 10 വയസ്സുള്ള എൽവിന റെജി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 . 00 മണിയോടെയാണ് സംഭവം. വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 5 -ആം ക്ലാസ് വിദ്യാര്ഥിനിയാണ. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മാലാന്ത്ര മാമൻ മകൻ വിശ്വനാഥൻ (85) മരണപ്പെട്ടു
ഭാര്യ സരോജിനി മക്കൾ . വത്സല,വിനോദ്കുമാർ, സതീഷ് മരുമക്കൾ . വിജയൻ.,ലിജി, ജിഷ സഹോദരങ്ങൾ. (Late)കൃഷ്ണൻ കുട്ടി, ഭാസ്കരൻ സംസ്കാരം 11/08/24 ന് ഞായർ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.