തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽവെള്ളാങ്ങല്ലൂർ : മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് വീട്ടിൽ സുമേഷ് (39) ആണ് മരിച്ചത്. ബുധൻ പകൽ 12ന് അമരിപ്പാടം കെട്ടിന് സമീപത്തെ പാടത്തെ വെള്ളത്തിലാണ് സുമേഷിനെ മുങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്കാരം വ്യാഴം പകൽ 12.30ന് വീട്ടുവളപ്പിൽ. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: സുഭദ്ര. സഹോദരൻ: സുധീഷ്.
വിൻസി (73) നിര്യാതയായി

നിര്യാതനായി ഇരിങ്ങാലക്കുട:- അരിപ്പാലം ചിറയത്ത് പായമ്മൽ പോൾസൻ ഭാര്യ വിൻസി (73) കൊരട്ടി മംഗലശ്ശേരി കുടുബാംഗം നിര്യാതയായി. സംസ്കാര ശുശ്രുഷ നാളെ 05/08/2026 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെന്റ്.മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ ) ദേവാലയ സെമിത്തേരിയിൽ. മക്കൾ – പിഞ്ചു,മഞ്ജു, അഞ്ചു. മരുമക്കൾ – ജോസഫ്, ഹെൻഡ്രി,എബി. പേരക്കുട്ടികൾ – പോൾ,തെരേസ, അന്ന,ഈവ, ഈത്തൻ.
സുലോചന 71 വയസ്സ് നിര്യാതയായി

കൊരുമ്പിശ്ശേരി മരോട്ടി കുന്നത്ത് രാജു ഭാര്യ സുലോചന 71 വയസ്സ് (24/07/26 വെള്ളി) നിര്യാതയായി. സംസ്ക്കാര കർമ്മം 25/7/2026 ശനി രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ. മക്കൾ : സുനിൽ,സുധി മരുമക്കൾ : തുളസി,ശാരി
ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പുതുക്കാട് മടവാക്കരയിൽ തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മടവാക്കര സ്വദേശി 89 വയസുള്ള കൃഷ്ണൻ ആണ് മരിച്ചത്.കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ചെങ്ങാലൂരിൽ താമസിക്കുന്ന മകൻ മടവാക്കരയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ വരുത്തി, വാതിൽ പൊളിച്ച് വീടിനകത്ത് കടക്കുകയായിരുന്നു. ചുമരിൽ ചാരി, കട്ടിലിൽ ഇരിക്കുന്ന […]
എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എർത്ത് കമ്പിയിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ ഗുരുദേവ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ബദ്രിനാഥ്.
ആറ് മാസക്കാലത്തേക്ക് നാടുകടത്തി

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ഷമീറിനെ ആറ് മാസക്കാലത്തേക്ക് നാടുകടത്തി ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി വില്ലേജ് കരുവന്നൂര്‍ സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ ഷമീര്‍ (41) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാട് കടത്തിയത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് […]
മൃതദേഹങ്ങൾ കണ്ടെത്തി

തൃശ്ശൂർ നെടുപുഴ മല്ലിത്തറ കോൾപാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കൂർ സ്വദേശി ബിനോജ്, കരുവന്നൂർ സ്വദേശി സജിൽ എന്നിവർ ആണ് മരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു അപകടം.5 പേർ അടങ്ങുന്ന സംഘം പാടത്തെ വളർത്ത് മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരായ നിഷാദ്, ഗിരീഷ്, മീൻ വളർത്തൽ കരാറുകാരൻ സുനിൽ എന്നിവർ നീന്തി രക്ഷപ്പെട്ടു . കാണാതായ രണ്ടു […]
ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു

നെടുമ്പാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേർ മരിച്ചു.ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശികളായ അശ്വിൻ, ഗോകുൽ എന്നിവരാണ് മരിച്ചത്.നെടുമ്പാശ്ശേരി അത്താണി ഫാർമസി ജംഗ്ഷനിൽ ബുധനാഴ്ച്ച രാവിലെ 7 ന് ആയിരുന്നു അപകടം.അടുത്ത സുഹൃത്തുക്കളായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലുള്ള വീടിനോട് ചേർന്ന പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
തങ്ക ( 83 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-15- വാർഡ് പുല്ലൂർ- SNBS- സമാജം സ്കൂളിന് സമീപം പടപ്പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ ( ഉടമ മധു മോട്ടോഴ്സ് പുല്ലൂർ ) ഭാര്യ തങ്ക ( 83 ) അന്തരിച്ചു. മക്കൾ പ്രസന്ന. കൃഷ്ണവേണി. ഷാജിത. ഷീജ. മധു ( മസ്കറ്റ് ) മരുമക്കൾ നന്ദൻ. രാമകൃഷ്ണൻ ( മുൻ അധ്യാപകൻ ചാലക്കുടി -lTA-) രവികുമാർ. മനോജ് കുമാർ ( പൂന ). .ചിത്ര. സംസ്കാരം 2026- ജൂൺ മാസം – […]