IJKVOICE

നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി സുരേഷ് ഗോപി മാറി

ഇരിങ്ങാലക്കുട : വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ 6ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷിക […]

സംസ്ഥാനപാത ഉപരോധിച്ചു

സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ പ്രതീഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പെരുമ്പിള്ളിശ്ശേരി സെന്ററില്‍ സംസ്ഥാനപാത ഉപരോധിച്ചു. പോലീസുമായി പ്രവർത്തകർ സംഘർഷം

കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു

പ്രതിനിധി സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ ഇരിങ്ങാലക്കുട : കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങൾക്ക് താങ്ങാൻ ആകുന്നില്ല.അതുകൊണ്ട് മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട […]

ബി ജെ പി ആരോപണം

കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് പുറത്തിറക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയെ അവഹേളിച്ചതായി ബി ജെ പി ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്കിൽ സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ ഗോപിയുടെ ആശംസ ഉൾപ്പെടുത്താതെ അവഹേളിച്ചതായി ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, എം എൽ എ, ജില്ലാ കളക്‌ടർ എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും, […]

മിഥുന്‍: പരിമിതികളില്‍ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണര്‍വിനുള്ള ഊര്‍ജമാക്കി മുന്നേറിയ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഐഎഎസ്എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ പടിയൂര്‍ എടതിരിഞ്ഞി സ്വദേശി മിഥുന്‍ പോട്ടക്കാരന്‍. ജനിച്ചപ്പോള്‍ത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും സ്‌കൂളില്‍ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജവും നല്‍കിയത്. അമ്മ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്.സ്‌കൂളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു. അതോടെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയായി. മുറിച്ചുണ്ട് പ്രശ്‌നവും താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് […]

പ്രതിഷേധ സമരം നടത്തി

സംസ്ഥാനപാത കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം മൂലം ദുരിതത്തിലായെന്നാരോപിച്ച് മാപ്രാണത്ത് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

മാർച്ച് നടത്തി

ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത റേഷൻ കടകൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി