IJKVOICE

മീറ്റ് റെക്കോർഡോടെ 110 മീ. ഹർഡിൽസിൽ സ്വർണം!

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരത്തിൽ 110 മീറ്റർ ഹർഡിൽസ് വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ വേണ്ടി സ്വർണം നേടിയ റാഹിൽ സക്കിർ. 14.08 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചാണ് റാഹിൽ സ്വർണം നേടിയത്. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് റാഹിൽ

സ്കൂൾ നാഷണൽ ഗെയിംസിൽ വെങ്കല ജേതാവ് ജോനാഥൻ ജി!

2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി […]

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഷട്ടിൽ ബാഡ്മിന്റൺ കിരീടം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്. കോഴിക്കോട് St. ജോസഫ് കോളേജിൽ വച്ചു നടന്ന ചാമ്പ്യഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ദേവഗിരി കോളേജിന 3 -0 പരാജയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D. വ്യക്തി ഗത വിഭാഗം ചാമ്പ്യൻ ആയി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D, ഷെഹീൽ മുഹമ്മദ്‌, അതുൽ ജേക്കബ് മാത്യു, ഫാസിമ് അൻസാർ എന്നിവർ തമിഴ് നാട്ടിലെ VIT വെല്ലുർ വച്ചു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബോണി അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി.

കാലിക്കറ്റ്‌ സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________ ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ്‌ നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി അൻഡ്റൂസ് വിജയികൾക്കുള്ള സമ്മാനധാനം നിർവഹിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡയറക്ടർ കെ പി മനോജ്‌, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സദസിൽ സന്നിദർ ആയിരുന്നു..വനിതാ […]

സർവ്വകലാശാല ഹോക്കി മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു..

_______________________ കാലിക്കറ്റ്‌ സർവകലാശാല പുരുഷ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവകലാശാല കായിക വിഭാഗം മേധാവി ഡോ കെ പി മനോജ്‌ ആശംസകൾ നേർന്നു. വെള്ളി, ശനി ദിവസങ്ങളിൽ വനിതാ മത്സരങ്ങളും, ശനി ഞായർ ദിവസങ്ങളിൽ പുരുഷ മത്സരങ്ങളും നടക്കും..

ഡോൺ ബോസ്കോ സ്കൂളിൽ അഖില കേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് കൊടിയുയർന്നു

മുപ്പതാമത് അഖിലകേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഡോൺ ബോസ്കോ സ്കൂളിൽ ഇന്ന് തുടക്കമായി. സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ചാലക്കുടി ഡി വൈ എസ് പി ടി എസ് സനോജ് ഉദ്ഘാടനം ചെയ്തു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി അണ്ടർ 11, 13, 16, 18 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വൈസ് റെക്ടറും […]