കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപകൻ കെ പി ജോസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ അഖില കേരള ഷട്ടിൽ ബാഡ്മിൻ ടൂർണമെൻറ് സമാപിച്ചു. 70+ഓപ്പൺ വിഭാഗത്തിൽ വിനോദ്( മലപ്പുറം) റൗഷല്‍(എറണാകുളം) സഖ്യം വിജയികളായി. നാസർ അരുൺ (കോഴിക്കോട്) രണ്ടാം സമ്മാനം കരസ്ഥമാക്കി. ബിഗിനർ വിഭാഗത്തിൽ അഷ്ടമിച്ചിറ ആശാ ക്ലബ്ബിലെ ജിൻസൺ മാസ്റ്റർ, വൈശാഖ് സഖ്യം വിജയികളായി ചക്കര പാടം ഗോൾഡൻ ഫെദർ ക്ലബ്ബിലെ നദീ○ സേവിയർ സഖ്യം രണ്ടാം സമ്മാനം കരസ്ഥമാക്കി. വിജയികൾക്ക് ക്ലബ്ബ് പ്രസിഡൻറ് വർഗീസ് തുളുവത്ത്,വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും
ടൂർണ്ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഷാജു വാലപ്പൻ, സെക്രട്ടറി ബൈജു പഞ്ഞിക്കാരൻ ട്രഷറർ ബിജു പനംകൂടൻ, ഷാജൻ ,കള്ളി വളപ്പിൽ, പോളി പീണിക്ക പറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.കായിക വിനോദത്തിലൂടെ ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ നാല് ദിവസങ്ങളിലായി 50 ഓളം ടീമുകൾ പങ്കെടുത്തു