IJKVOICE

കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.

മേളത്തിന്നു സ്ത്രീ പങ്കാളിത്തം*

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന തിരുവുത്സവത്തിന്ന് മേളാസ്വാദകരായി സ്ത്രീകളുടെ വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു. മേളത്തിൽ പങ്കെടുക്കാനും ആവേശ തിമർപ്പിൽ പങ്കുകൊള്ളാനും സ്ത്രീകളുടെ വൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒമ്പതാം ദിവസത്തെ പള്ളിവേട്ട ശീവേലിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളത്തിന്ന് ഇത്തവണയും വൻ തിരക്കായിരുന്നു . അതിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു. കേരളത്തിന്നകത്തും പുറത്തുമുള്ള ധാരാളം പേരാണ് മേളം ആസ്വദിക്കാനെത്തിയത്. ബാഗ്ളൂരിൽ നിന്നെത്തിയ 92 വയസ്സായ ശാരദ വാരസ്യാർ വർഷങ്ങൾക്കു ശേഷം […]