IJKVOICE

തിരുന്നാളിന് കൊടികയറി

ഊരകം സെന്റ് ജോസഫ് ദേവാലയത്തിൽ വി. സെബാസ്ത്യാനോസിന്റെയും വി. ഔസെപ്പിതാവിന്റെയും സംയുക്ത തിരുന്നാൾ കൊടി കയറി. മെയ്‌ 10,11 തിയതികളിലായി നടക്കുന്ന തിരുന്നാളിന്റെ കോടികയറ്റം. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ കോടിയേറ്റം നിർവ്വഹിച്ചു.2025 മെയ് 10 ശനി അമ്പ് തിരുനാൾദിനം6.30 am. -നു ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബ്ബാന എന്നിവക്ക്

റവ. ഫാ. ജോസ് പുല്ലുപറമ്പിൽ (വികാരി, സെന്റ്റ് ജോസഫ് ചർച്ച്, മേട്ടിപ്പാടം)കാർമ്മികത്വം വഹിക്കും.കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് പന്തലിലേക്ക്,അമ്പ്, വള വെഞ്ചിരിപ്പ് തിരുനാൾ പ്രസുദേന്തി വാഴ്‌ച.3.00 pm. നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് 9.30 pm. -നു യുണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കുന്നു.

തുടർന്ന് ബാൻ്റ് കലാകാരന്മാർ ഒരുക്കുന്ന ഗംഭീര ബാന്റ് വാദ്യംനടക്കും

. 2025 മെയ് 11 ഞായർ തിരുനാൾദിനം 6.30 am നു വിശുദ്ധ കുർബ്ബാന 9.30 a.m നു ആഘോഷമായ തിരുനാൾ വിശുദ്ധ കുർബ്ബാനഎന്നിവയ്ക്ക്

റവ. ഫാ. റെനിൽ കാരാത്ര (വികാരി, അവിട്ടത്തൂർ പള്ളി)കാർമ്മികത്വം വഹിക്കും.റവ. ഫാ. ജോസ് കേളംപറമ്പിൽ CMI [ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)സന്ദേശം നൽകും 4 p.m. നു- വി. കുർബ്ബാന തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം7 p.m.നു പ്രദക്ഷിണം സമാപനം, ആശിർവ്വാദം, തിരുശേഷിപ്പ് വന്ദനം,

വാദ്യകലാകേന്ദ്രം, പുല്ലൂർ അവതരിപ്പിക്കുന്ന തിരുമുറ്റമേളം,തുടർന്ന് വർണ്ണമഴയും നടക്കും