IJKVOICE

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ കാറളം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ലോക്കൽ സെക്രട്ടറി എം.സുധീർദാസ് സ്വാഗതവും അസി. സെക്രട്ടറി സി.കെ ആരോമൽ നന്ദിയും പറഞ്ഞു.

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ലോക്കൽ കമ്മിറ്റി അംഗം ബിന്ദു പ്രദീപ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി