വിവാഹ അഭ്യർത്ഥനയിൽ നിന്ന് പിൻമാറിയതിലുള്ള വിരോധത്താൽ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു*
കയ്പമംഗലം: വിവാഹ അഭ്യർത്ഥനയിൽ നിന്ന് പരാതിക്കാരി പിൻമാറിയതിലുള്ള വിരോധത്താൽ യുവതിയെ നിരന്തരം ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിന്തുടർന്ന് ശല്യം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ മമ്മാലിപ്പടി സ്വദേശി മൻഹമ്മാട്ടിൽ വീട്ടിൽ നൗഫൽ (37) ആണ് അറസ്റ്റിലായത്.
2025 നവംബർ മാസം മുതൽ പ്രതി പരാതിക്കാരിയെ ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കുവൈറ്റിലായിരുന്ന പ്രതി നാട്ടിലേക്ക് വരുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം എസ്.ഐ. രഞ്ജിത്ത്, ജി.എസ്.സി.പി.ഒ. സിനോജ്, സി.പി.ഒ. വിപിൻ ദാസ് എന്നിവരടങ്ങിയ അന്വേഷണസംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കയ്പമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും