പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ബി.ജെ.പി മെമ്പർ ശ്രീജിത്ത് മണ്ണായി രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.

വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.