കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം,കെ.എസ്.ടി.എ, എൻജിഒ യൂണിയൻ, യുവകലാസാഹിതി, ജോയിൻ്റ് കൗൺസിൽ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി.ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്ന് ആരംഭിച്ച റാലി അയ്യങ്കാവ് മൈതാനം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് മനോജ്.വി.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ചരിത്ര വിഭാഗം അധ്യാപിക ലിഷ.കെ.കെ മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വിഎസ്.ശിവകുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് വത്സല കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.പരിഷത്ത് മേഖല സെക്രട്ടറി മധു വെള്ളാനി സ്വാഗതവും നിരൂപ്.എ.ടി നന്ദിയും പറഞ്ഞു