IJKVOICE

സംസ്ഥാന സിഎല്‍സി നേതൃത്വ സംഗമം സംഘടിപ്പിച്ചു

സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്ര- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്നും ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വം കാത്തൂ സൂക്ഷിക്കുവാന്‍ നേതൃത്വ നിരയലുള്ളവര്‍ പ്രതിജ്ഞാബന്ധരാകണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളായവര്‍ക്ക് സംഘടിപ്പിച്ച സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ജനങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്തണം. മൂല്യങ്ങള്‍ കൈവിടാതെ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന്‍ പരിശ്രമിക്കുകയും വേണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത […]

സെന്റ് മേരിസ് രജത ജൂബിലി

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി സമാപനം,ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര മാർ പോളി കണ്ണൂക്കാടൻ

അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തില്‍ പന്ത്രണ്ട് ദിവസമായി നടന്നുവന്ന കൂടിയാട്ട മഹോത്സവം കല്യാണസൗഗന്ധികം കൂടിയാട്ടത്തോടെ സമാപിച്ചു

ഒളിമ്പ്യൻ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ 18 മുതൽ.

ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന്റെ സമരണാർത്ഥം ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്സി ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട മുൻസിപ്പൽ സ്റ്റേഡിയത്തിൽ 18 മുതൽ 25-ാം തീയതി വരെ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടിൽ സുബീറിന്റെ മകൻ അമീർഅലി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി സ്കൂളിൽ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കയ്പമംഗലം പോലീസിൽ അറിയിക്കാനായി സ്റ്റേഷനിൽ എത്തിയിരുന്നു. ഈ സമയത്താണ് കുട്ടിയുടെ മരണവിവരം എത്തുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു

ടിപ്പർ ഡ്രൈവറെ ആക്രമിച്ചു

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും കൂട്ടാളിയും റിമാന്റിൽ

ലൈംഗീകാതിക്രമം

ഒമ്പത് വയസ്സുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- 9 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ പ്രതിയ്ക്ക് 6 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2023 മെയ് മാസം 3 നും ആയതിനു മുമ്പുള്ള ദിവസങ്ങളിലും ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശിയായ […]

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സൽ) യുടെ മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്.

വയോധികന് ഗുരുതര പരിക്ക്

നിർമ്മാണം പൂർത്തിയാകാത്ത കെ എസ് ടി പി കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട ദനഹതിരുനാൾ വെടിക്കെട്ടിന് ശേഷം കെ എസ് ടി പി യുടെ നിർമ്മാണം പൂർത്തിയാക്കാത്ത കാനയിൽ വീണ് ഗാന്ധിഗ്രാം സ്വദേശി കണ്ടംചേരത്ത് സുകുമാര മേനോൻ 70 വയസ്സ് ഗുരുതരമായ പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി വെടിക്കെട്ടിനു ശേഷമുള്ള തിരക്കിനിടയിലാണ് സംഭവം. സ്ലാബ് ഇടാത്ത കാനയിൽ വീണ അദ്ദേഹത്തെ ആസാദ് റോഡിലെ നല്ലവരായ ചെറുപ്പക്കാരുടെയും പോലീസിന്റെയും സഹായത്തോടെ സമയോചിതമായ ഇടപെടൽ മൂലം ഇരിങ്ങാലക്കുട ജനറൽ […]