ദേശീയപാത നന്തിക്കരയില് ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര് യാത്രികന് മരിച്ചു. ഒല്ലൂര് സ്വദേശി പാലിയേക്കര വീട്ടിൽ ഷോണിയുടെ മകന് 23 വയസുള്ള റിച്ചാര്ഡ് ആണ് മരിച്ചത്. ഒക്ടോബര് മൂന്നിന് പുലർച്ചയായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രികനായ ഒല്ലൂർ സ്വദേശി എബിസന് ഗുരുതരമായി പരിക്കേറ്റിരുന്നു. എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറിക്കടന്ന് എതിർദിശയിൽ വന്നിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ കാറിൽ നിന്ന് പരിക്കേറ്റവരെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിച്ചാർഡ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം വ്യാഴാഴ്ച്ച ഒല്ലൂര് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്