IJKVOICE

വൻതോതിൽ ലഹരിമരുന്ന് വിൽപന

തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന കേസിൽ മാപ്രാണം സ്വദേശി അടക്കം രണ്ട് പേർ അറസ്റ്റിൽ

ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; അതിമാരക മയക്കുമരുന്നായ 2.270 കിലോ ഹാഷിഷ് ഓയിലുമായി യുവതിയെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

എം ഡി എം എയുമായി യുവാവിനെ പിടികൂടി

കാറിൻ്റെ രഹസ്യ അറയിൽ കാൽ കിലോയോളം മാരക രാസലഹരി എം ഡി എം എയുമായി യുവാവിനെ ഇരിങ്ങാലക്കുട ഠാണാവിൽ നിന്നും പോലീസ് പിടികൂടി. വിതരണത്തിന് എത്തിച്ചത് വിദ്യാർത്ഥികൾക്ക് അടക്കമെന്ന് സൂചന

124 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ പാലിയേക്കരയിൽ റൂറൽ ഡാൻസാഫ് സംഘത്തിന്റെ വൻ കഞ്ചാവ് വേട്ട.. ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. നാലുപേർ പിടിയിലായി

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]

വൻ കഞ്ചാവ് വേട്ട

ആളൂരിൽ വൻ കഞ്ചാവ് വേട്ട.വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ

സ്കൂട്ടറിൽ മദ്യവിൽപ്പനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. എടതിരിഞ്ഞി കാക്കാതിരുത്തിയിൽ കൈമാപറമ്പിൽ സന്തോഷി (55) നെയാണ് ഇരിങ്ങാലക്കുട റേഞ്ച്‌ എക്‌സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയിരുന്ന ഇയാളെ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതമാണ് പിടികൂടിയത്. എ.ഇ.ഐ.മാരായ കെ.ഡി. മാത്യു, എ. സന്തോഷ്, ബിന്ദുരാജ്, ശോബിത്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ

പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.