IJKVOICE

കഴുത്തറുത്ത് കൊലപ്പെടുത്തി

വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഗുരുതരാവസ്ഥയിൽ

വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളി തുറന്ന നേരം വിസ്മയ ഗുരുതര പരിക്കുകളോടെ പുറത്തേക്ക് ഓടുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ ദക്ഷ് മരിച്ചു. വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.