IJKVOICE

സ്വീകരണം നൽകി

കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം റോമിൽ. പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

ഇരിങ്ങാലക്കുട – കത്തോലിക്ക കോൺഗ്രസിന്റെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്നു. റോമിലെ അന്തർദേശിയ സമ്മേള നഗരിയിൽ ഉയർത്താനുള്ള പതാകയുടെ പ്രയാണത്തിന് ഇരിങ്ങാലക്കുട രൂപത ബിഷപ്സ് ഹൗസിൽ വെച്ച് ഉജ്വല സ്വീകരണം നൽകി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ നിന്ന് പതാക ബിഷപ് ഏറ്റുവാങ്ങി. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ, രൂപത ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി,ട്രഷറർ ആന്റണി തൊമ്മാന, ഗ്ലോബൽ സെക്രട്ടറി പത്രോസ് വടക്കുംഞ്ചേരി, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടൻ, ഡേവിസ് തെക്കിനിയത്ത് , റീന ഫ്രാൻസീസ്, പി – ആർ.ഒ. ടെൽസൺ കോട്ടോളി, സാബു കൂനൻ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കുന്ന 52 രാജ്യങ്ങളിലൂടെ പ്രയാണം ചെയ്താണ് പതാക ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ വിവിധ രൂപതകളിൽ പ്രയാണം ചെയ്യുന്ന പതാക 19 ന് റോമിലെത്തും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കും. മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ പിതാവും വിവിധ രൂപതകളിൽ നിന്നുള്ള പിതാക്കൻമാരും, സമ്മേളനത്തിൽ പങ്കെടുക്കും. ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ് ലെയോ പതിനാലാമൻ മാർപാപ്പ സന്ദേശം നൽകും. ഇരിങ്ങാലക്കുട രൂപതയിൽ നിന്ന് ബിഷപ്. മാർ പോളി കണ്ണൂക്കാടനും, രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ, ട്രഷറർ ആന്റണി തൊമ്മാന എന്നിവർ പങ്കെടുക്കും.