കെ എസ് ആർടിസിയുടെ പ്രിയദർശനി സൗജന്യ സർവീസ് മൂലം സ്വകാര്യ ബസ് വ്യവസായം തകർന്നതായി ബസുടമകൾ. വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ, നിരാഹാരം തുടങ്ങിയ സമരപരിപാടികൾ സംഘടിപ്പിക്കും. എന്നിട്ടും സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.തൃശ്ശൂരിൽ നടന്ന ഫെഡറേഷന്റെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാരവാഹികൾ