IJKVOICE

ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി അതിരാവിലെ ചേലൂർ, കണ്ഠേശ്വരം, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട തുടങ്ങിയ സ്ഥലങ്ങളിൽ പാൽ വിതരണം നടത്തി കുട്ടംകുളത്തിനു സമീപം സ്വാമീസ് ബേക്കറിക്കു മുമ്പിലായി രാവിലെ ഏഴു മണിയോടെ എത്തി ഒമ്പതു മണി വരെ പാൽ വിതരണം നടത്തിയിരുന്നു. ഇന്നു രാവിലേയും സുമേഷ് പാൽ വിതരണത്തിന് എത്തിയിരുന്നു. സംസ്കാരം […]

ഇരിഞ്ഞാലക്കുടയിലെ പ്ലാറ്റ്ഫോം പ്രവേശനം തടയൽ

സൗകര്യമൊരുക്കലാണ് വേണ്ടത്; ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല: മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടയുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ജനങ്ങൾക്ക് ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ല – മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു. അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിവെച്ച സ്റ്റോപ്പുകൾ വീണ്ടും നൽകുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ തൃശൂർ […]

ബാങ്ക് സസ്‌പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി ജാക്‌സന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു. IMA ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ ഹരിന്ദ്രനാഥ്, ആശുപത്രി മാനേജിങ്ങ് ഡയറക്ടർ ഡോ M R രാജീവ്, ഡോ ഉഷാകുമാരി , മാനേജർ മുരളിദത്തൻ, പ്രേമ അജിത്ത് കുമാർ, അൽഫോൺസ ഷാജൻ എന്നിവർ സംസാരിച്ചു

ജൈവ വൈവിധ്യ പുരസ്കാരം ക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് കേരള നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീറിൽ നിന്ന് കോളേജിനുവേണ്ടി മാനേജർ ഫാദർ ജോയി പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, അധ്യാപകനായ ഡോ. സുബിൻ കെ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശിധരൻ സന്നിഹിതനായിരുന്നു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും വിജയകരമായ […]

ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്

ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക്

പുല്ലൂർ നാടകറാവ്–2025 ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

പുല്ലൂർചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവ് -2025 ഇരിങ്ങാലക്കുട ടൗൺഹാളിൽബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഏഴുദിവസം നീണ്ടുനിന്ന നാടക രാവിൻറെ സമാപനം ബഹു: കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ബഹു:മട്ടന്നൂർ ശങ്കരൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ബഹു:ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം […]

ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

അഥീന മറിയം ജോൺസനെ തൃശൂർ എസ്‌പി ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐ പി എസ്, ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു*…. ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട , കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ […]