IJKVOICE

പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യ നയത്തിനെതിരെ ഇരിഞ്ഞാലക്കുട രൂപത കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി പ്രതിഷേധ പ്രകടനം നടത്തി:

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ, ആളൂർ നവചൈതന്യ പരിസരത്ത് ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാദർ ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത കോർഡിനേറ്റർ ശ്രീ കെ എഫ് ബാബു മാഷ് അധ്യക്ഷതവഹിച്ചു.

പാതിരാത്രി വരെ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും, മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിച്ചതും, മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങിയതു ഏറെ പ്രതിഷേധാർഹം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാദർ ജോഷി കല്ലേലി എടുത്തുപറഞ്ഞു. സർക്കാരിന് അമ്മമാരുടെ കണ്ണുനീരിനെക്കാളും വലുതാണോ ആയിരത്തോളം വരുന്ന ബാർ മുതലാളിമാരുടെ ആവശ്യം എന്ന് ആശങ്ക പ്രകടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ കൂടുതൽ ശക്തമായ ബോധവൽക്കരണ പരിപാടികളും, പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു.

സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലൻ, മുൻ സംസ്ഥാന ഭാരവാഹികളായ ശ്രീ സേവിയർ പള്ളിപ്പാടൻ, ഷിബു കാച്ചപ്പള്ളി, മധ്യ മേഖല പ്രസിഡണ്ട് സാബു എടാട്ടു കാരൻ, കൂടാതെ രൂപത, ഫൊറോന ഭാരവാഹികളും, വനിത പ്രതിനിധികളും സംസാരിക്കുകയുണ്ടായി