IJKVOICE

മരിച്ചവരുടെ ഓര്‍മ്മദിനം

മരിച്ചവരുടെ ഓര്‍മ്മദിനം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു

ഇരിങ്ങാലക്കുട: മരിച്ചവരുടെ ഓര്‍മ്മദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്കും തിരുകര്‍മ്മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. വിബിന്‍ വേരംപിലാവ്, ബിഷപ്‌സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കിഴക്കേപള്ളി സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മിതക്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍ സഹകാര്‍മികനായിരുന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി.