അയ്യങ്കാളി ജയന്തി ആഘോഷിച്ചു

മുരിയാട്: സാമൂഹിക നവോത്ഥാനത്തിന്റെ പൈതൃകങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ പറഞ്ഞു. മുരിയാട് വെള്ളിലാംകുന്ന് 432-ാം നമ്പർ ശാഖാ സംഘടിപ്പിച്ച 163മത് അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി പോരാട്ടത്തിലെ ദൃശ്യതയാണ് പൊതുസമൂഹം അനുഭവിക്കുന്ന പൊതുയിടങ്ങളെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി സുധീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എ പ്രദീപ് , യൂണിയൻ ഖജാൻജി കെ കെ […]
ഒന്നിച്ചോണം പൊന്നോണം ഘോഷയാത്ര
അബ്ദുൽ റസാഖ് (78) നിര്യാതനായി

ഇരിഞ്ഞാലക്കുട ആസാദ് റോഡിൽ താമസിക്കുന്ന പരേതനായ താണിക്കപറമ്പിൽ ഇബ്രാഹിം മകൻ അബ്ദുൽ റസാഖ് (78) നിര്യാതനായി . കബറടക്കം ഇന്ന് 24-08-2026 തിങ്കളാഴ്ച ഉച്ചക്ക് ളുഹറിനു മുമ്പ് 12:00 ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭാര്യ: സലീന, മകൻ: റിനാസ്, മരുമകൾ : തസ്‌നീം
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
വാഹനാപകടം: യുവാവ് മരിച്ചു

പുതുക്കാട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. പുതുക്കാട് കേളി സ്വദേശി പനിയത്ത് കുമാരൻ മകൻ അനന്തകൃഷ്ണൻ (18 ) ആണ് മരിച്ചത്.
കോൺഫ്ലുവൻസ് 2026

സെന്റ് ജോസഫ്‌സ് കോളേജിൽ ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി ‘കോൺഫ്ലുവൻസ് 2026
പ്രതിഷേധ ധർണ സംഘടിപ്പിച്ചു

KSKTU പൊറത്തിശ്ശേരി,കരുവന്നൂർമേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
അഖില കേരള ശാസ്‌താംപാട്ട് കലാകാരസംഘം

അഖില കേരള ശാസ്‌താംപാട്ട് കലാകാരസംഘം ആഗസ്റ്റ് 22 ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്ര ഹാളിൽ വെച്ച് ഓണപ്പൊലിമ എന്ന പേരിൽ ആദരവ് നൽകുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം

മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റത്തിനെതിരെ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇതോടൊപ്പം സ്ഥലം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനും റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവസമയത്ത് പകർത്തിയ ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകളുടെ പകർപ്പുകളും പരാതിക്കൊപ്പം സമർപ്പിച്ചു. മാധ്യമപ്രവർത്തകരുടെ സുരക്ഷ […]
രംഗകലാ കോൺഫറൻസ് 2027

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ്, ക്രൈസ്റ്റ് കോളേജിൻ്റേയും സർവ്വമംഗള ട്രസ്റ്റിൻ്റേയും സഹകരണത്തോടെ ഒരുക്കുന്ന ‘രംഗകലാ കോൺഫറൻസ് 2027’ പ്രഖ്യാപനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് IQAC ഹാളിൽ നടന്ന ഫ്ലയർ പ്രകാശനം നടത്തി