IJKVOICE

താക്കോൽ ദാനം നിർവഹിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ഭവനപദ്ധതിയുടെ ഭാഗമായി കുഴികാട്ട്കോണത്ത് പത്താമത്തെ വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചു

കോടന്നൂരിൽ വധശ്രമക്കേസ്

കോടന്നൂരിൽ യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്* ചേർപ്പ് : കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 2026 ആഗസ്റ്റ് 16-ാം തീയതി രാത്രി 8:30 മണിയോടെയായിരുന്നു സംഭവം. കോടന്നൂർ സെന്ററിലെ പെർഫെക്ട് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. […]

അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത് ഡോളിയുടെ മകൻ 46 വയസ്സുള്ള ബെൻഹർ ആണ് വെട്ടിയത് ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു ഗുരുതര പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മകൻ ബെൻഹാർ പാവർട്ടി പോലീസിന്റെ കസ്റ്റഡിയിൽ പാവറട്ടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

പ്രതിഷേധം സംഘടിപ്പിച്ചു

ഡിഫ്രൻലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ്റെ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ഭിന്നശേഷി പെൻഷൻ നാഷ്ണലെസ്‌ഡ് ബാങ്കിലേയ്ക്ക് മാറ്റാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

സൈക്ലോത്തോൺ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്ലോത്തോൺ സംഘടിപ്പിച്ചു

അമീർ 56 വയസ്സ് മരണപ്പെട്ടു

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ കാട്ടൂർ പൊഞ്ഞനം വലിയകത്ത് പരേതനായ അബ്‌ദുൾഖാദർ മകൻ അമീർ 56 വയസ്സ് മരണപ്പെട്ടു. പൊഞ്ഞനം ജുമാമസ്ജിദിൽ കബറിടക്കം നടത്തി. ഭാര്യ സൈയ്നബ, മകൾ ഫാത്തിമബീവി. ഇന്ന് 12/08/2026 രാവിലെ 7.30ന് മിനി എസ്റ്റേറ്റ് പരിസരത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയപ്പോൾ ബൈക്കിൽ നിന്നുംതെറിച്ചു വീണതാണ് മരണകാരണം.

രണ്ട് സ്ത്രീകൾ റിമാന്റിൽ

സർപ്പദോഷമുണ്ടെന്നും പാമ്പുകടി മൂലം മകൻ മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി 6 അര പവൻ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ റിമാന്റിൽ

അഷിത ( 51 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള വായനശാലയ്ക്കുസമീപം പുത്തുക്കാട്ടിൽ വീട്ടിൽ വിശ്വംഭരൻ ഭാര്യ അഷിത ( 51 ) അന്തരിച്ചു.മക്കൾ അനുപമ. വിനായക്. വിവേക്.മരുമകൻ മനു. സംസ്കാരം 2026- ആഗസ്റ്റ് മാസം -12- തീയ്യതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് -2- മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

ഡോക്ടർ എംപി പരമേശ്വരൻ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എംപി പരമേശ്വരൻ അന്തരിച്ചു. 92 വയസ്സായിരുന്നു.തൃശ്ശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച് .ഡി കരസ്ഥമാക്കിയ എംപി പരമേശ്വരൻ 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സ്ഥാപകരിൽ ഒരാളാണ് . നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജ സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിൽ ആഴമുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള പരമേശ്വരൻ നാലാംലോക സിദ്ധാന്തം അവതരിപ്പിച്ചതിനെ തുടർന്ന് […]