IJKVOICE

യൂട്യൂബർ അറസ്റ്റിൽ

*പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ*

സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഢിപ്പിച്ച കേസിൽ അബിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി വിഘ്നേഷ് കൃഷണ 24 വയസ്സ് എന്നയാളെ വടക്കാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സൈഫുദീൻ, നളിനി,.സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി 2021 വർഷത്തിലും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ പീഢിപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു