IJKVOICE

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യു പി, ഹൈസ്കൂൾ, എച്ച് എസ് എസ് യൂണിറ്റ് ലീഡർമാരായ സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പി. ജാക്സൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന റോവർ എച് ക്യു കമ്മീഷണർ ആയി നിയമനവും യുണൈറ്റഡ് അമേരിക്കൻ സർവകലാശാല ഡോക്ടറേറ്റും ലഭിച്ച ഡി. ഒ. സി കെ.ഡി.ജയപ്രകാശനെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ ചീഫ് കമ്മിഷ്ണനറും ഡി ഇ ഒ യുമായ എം. എസ്. രാജീവ്, ജി.കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പാറേക്കാട്ട്, വാർഡ് കൗൺസിലർമാരായ ഡെലി സിജു യോഹന്നാൻ, കുര്യൻ ജോസഫ്, സംസ്ഥാന ട്രെയ്‌നിംഗ് കമ്മിഷ്ണർ, ആർ. എൻ ഉഷ, ഷേണായി, എ എസ് ഓ സി നൂറൽ അമീൻ, ജില്ലാ കമ്മീഷ്ണർ (എ. ആർ ) എൻ സി.വാസു, ജില്ലാ ട്രെയ്നിംഗ് കമ്മിഷ്ണർ പി. എം. ഐഷാബി, പി.എ. സെയ്ത് മുഹമ്മദ്, പിജി . കൃഷ്ണനുണ്ണി, വി. എസ്. ദാസൻ, കെ.കെ. ജോയ്സി, വി.ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.