IJKVOICE

പി.ബി അസീന ടീച്ചറെ ആദരിച്ചു

പി.ബി അസീന ടീച്ചറെ ആദരിച്ചു.

സംസ്ഥാന പിടിഎ മാതൃകാ അദ്ധ്യാപക അവാർഡിന് അർഹയായ ഇരിങ്ങാലക്കുട ഗവ: ഗേൾസ് എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക പി.ബി അസീന ടീച്ചർക്ക് ആദരം നൽകി. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷാണ് ആദരവ് നൽകിയത്. റഷീദ് കാറളം സ്വാഗതവും ഷിഹാബുദ്ദീൻ മാഷ് നന്ദിയും പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം സി.വി സ്വപ്ന ടീച്ചർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എകെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇന്ദുകല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പി.ബി അസീന ടീച്ചർ ആദരവിന് നന്ദി പറഞ്ഞു