IJKVOICE

ഏകതാ പാക്ഷികം നടന്നു

ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിന്ദു ഏകതാ പാക്ഷികം നടന്നു.മുകുന്ദപുരം താലൂക്കിലെ വിവിധ ഹിന്ദു സമുദായിക നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം ചെയ്ത ആചാര്യ സേതുമാധവജി നിർവഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി വരവൂർ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് രാജേഷ് കെ ആർ അധ്യക്ഷത വഹിച്ചു താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് കെ.പി നന്ദൻ സ്വാഗതവും സെക്രട്ടറി സതീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി ജില്ലാ സെക്രട്ടറിമാരായ രാജീവ് ചാത്തമ്പിള്ളി, ഗോപിനാഥ്, വിഐകെ മേനോൻ താലൂക് രക്ഷാധികാരി ജ്യോതീന്ദ്രനാഥ് താലൂക്ക് ഭാരവാഹികളായ ബിജു, രാജേഷ് മുരിയാട്, സതീഷ് കോമ്പാത്ത്, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു