ഡേവിസ്(63) നിര്യാതനായി

തെക്കേകര മൂക്കനാംപറമ്പിൽ വറീത് മകൻ ഡേവിസ്(63) നിര്യാതനായി. സംസ്കാരം 11-08-2026 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഊരകം സെൻ്റ് ജോസഫ്‌സ് ദേവാലയത്തിൽ. സഹോദരങ്ങൾ: ജോർജ് -ആനി മേരി-തോമാസ് (Late) ഫ്രാൻസിസ്-ലില്ലി ലൂസി-ബാബു
പ്രസംഗത്തെക്കാൾ ശക്തി കലയ്ക്ക്

പ്രസംഗത്തെക്കാൾ ശക്തി കലയ്ക്ക്: അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ആനന്ദപുരം: വലിയ രാഷ്ട്രീയ പ്രസംഗങ്ങളേക്കാൾ സാധാരണ ജനങ്ങളുമായി സംവദിക്കാനുള്ള ശക്തി കലയ്ക്ക് ഉണ്ടെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു. ആയിരം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആശയങ്ങൾ ഒരു കലാസൃഷ്ടിക്ക് ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയും. സംസ്കാരസാഹിതി മുരിയാട് മണ്ഡലം കമ്മിറ്റി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സംഘടിപ്പിച്ച നാട്ടുത്സവം 2026 എന്ന കലാസാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരസാഹിതി മുരിയാട് മണ്ഡലം പ്രസിഡൻറ് ശാലിനി […]
സാമൂഹ്യ നീതിക്ക് വേണ്ടി ഒന്നിച്ച് പോരാടണം

ഇരിങ്ങാലക്കുട: സാമൂഹ്യ നീതി നിലനിർത്താൻ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിൻ്റെ മോചനത്തിനു വേണ്ടി രാഷ്ട്രീയത്തിനപ്പുറത്തു അവരുടെ സംഘശേഷിയെ സ്വരുകൂട്ടിയ പി.കെ.ചാത്തൻ മാസ്റ്ററുടെ മാതൃക പിന്തുടരണമെന്നും തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. കെപിഎംഎസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്. വിമൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, ട്രഷറർ സി.എ. ശിവൻ, സംഘടനാ സെക്രട്ടറി […]
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുടയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് യൂത്ത് കോൺഗ്രസ്.യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ചു നടന്ന പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ യൂത്ത് കോൺഗ്രസ് പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മുൻ നിയോജകമണ്ഡലം പ്രസിഡന്റ് […]
കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം

പി എസ് സി അഴിമതിക്കെതിരെ യുവമോർച്ച നടത്തിയ തൃശ്ശൂർ കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം
തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽവെള്ളാങ്ങല്ലൂർ : മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് വീട്ടിൽ സുമേഷ് (39) ആണ് മരിച്ചത്. ബുധൻ പകൽ 12ന് അമരിപ്പാടം കെട്ടിന് സമീപത്തെ പാടത്തെ വെള്ളത്തിലാണ് സുമേഷിനെ മുങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്കാരം വ്യാഴം പകൽ 12.30ന് വീട്ടുവളപ്പിൽ. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: സുഭദ്ര. സഹോദരൻ: സുധീഷ്.
കാർ ഒഴുകിപ്പോയി

ആമ്പല്ലൂർ മണലിപ്പുഴയിൽ കാർ ഒഴുകിപ്പോയി. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നഷ്ടപ്പെട്ടത് സ്വർണ്ണവും പണവും… തിരികെ ലഭിച്ചത് വിശ്വാസവും മനുഷ്യനന്മയും.

നഷ്ടപ്പെട്ടത് സ്വർണ്ണവും പണവും… തിരികെ ലഭിച്ചത് വിശ്വാസവും മനുഷ്യനന്മയും. തൃശൂർ കൂർക്കഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മുൻ പ്രവാസിയും, വാളക്കടവിൽ രാമകൃഷ്ണന്റെ മകനുമായ ഉല്ലാസ്, തന്റെ ഓട്ടോയിൽ യാത്രക്കാരൻ മറന്നുവെച്ച 4 പവൻ സ്വർണ്ണവും ₹4,000 രൂപയും യാതൊരു മടിയുമില്ലാതെ നെടുപുഴ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയ്ക്ക് കൈമാറി. സത്യസന്ധതയും മാനുഷിക മൂല്യങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ഉല്ലാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എട്ടുമനയുടെ അഭിമാനമാണ് ഉല്ലാസ്. നമ്മുടെ നാടിന്റെ നല്ല പേരുയർത്തിയ […]
പരിശീലനം സമാപനം

തൃശൂർ സിറ്റി ജില്ലയിലെ സബ് ഇൻസ്പെക്ടർ എസ് എച്ച് ഒ സംവിധാനം – പരിശീലനം സമാപനം. പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ (SHO) സംവിധാനം പുനസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി തൃശൂർ സിറ്റി ജില്ലയിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ പരിശീലനം സമാപിച്ചു. 23.7.2026 മുതലാണ് പരിശീലനം ആരംഭിച്ചത് ആദ്യഘട്ട പരിശീലനത്തിൻെറ സമാപനത്തിനോടനുബന്ധിച്ച ക്ളാസിൽ തൃശൂർ റെയ്ഞ്ച് ഡി െഎ ജി, ശ്രീ. ടി നാരായണൻ െഎ പി എസ് സബ് ഇൻസപ്കടർമാരുമായി സംവദിക്കുകയും പോലീസ് സ്റ്റേഷൻ മാനേജ്മെൻറിനെ കുറിച്ച് ക്ളാസ്സെടുക്കുകയും […]
വിൻസി (73) നിര്യാതയായി

നിര്യാതനായി ഇരിങ്ങാലക്കുട:- അരിപ്പാലം ചിറയത്ത് പായമ്മൽ പോൾസൻ ഭാര്യ വിൻസി (73) കൊരട്ടി മംഗലശ്ശേരി കുടുബാംഗം നിര്യാതയായി. സംസ്കാര ശുശ്രുഷ നാളെ 05/08/2026 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെന്റ്.മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ ) ദേവാലയ സെമിത്തേരിയിൽ. മക്കൾ – പിഞ്ചു,മഞ്ജു, അഞ്ചു. മരുമക്കൾ – ജോസഫ്, ഹെൻഡ്രി,എബി. പേരക്കുട്ടികൾ – പോൾ,തെരേസ, അന്ന,ഈവ, ഈത്തൻ.