IJKVOICE

സ്റ്റേഷൻ റൗഡി അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ*

ഇരിങ്ങാലക്കുട : മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോ (27) എന്നയാളെ ഇയാളുടെ ചേട്ടനോടുള്ള വൈരാഗ്യത്താൽ ആഗസ്റ്റ് 31 ന് വൈകീട്ട് 18. 45 മണിക്ക് മുരിയാട് റെയിൽവേ ഗേറ്റിന് സമീപം വച്ച് റോഡ്‌ സൈഡിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിലേക്ക് തള്ളിയിട്ടും കൈകൊണ്ട് അടിച്ചും പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ (21) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സജ്വൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്.

ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലക്ഷ്മി, എസ് ഐ ശ്രീനിവാസൻ, ജി എ എസ് ഐ നാഗേഷ്, ജി എസ് സി പി ഒ ജി ബിൻ, സി പി ഒ മാരായ വിശാഖ്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്