IJKVOICE

ഹൈന്ദവർ ഒന്നിച്ചാൽ രാജ്യം മതേതരമാകും: ശശികല ടീച്ചർ

വേളൂക്കര പഞ്ചായത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദലയം ആശ്രമത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ.

പഞ്ചപരിവർത്തനം ഇന്ന് ഹിന്ദു സമാജത്തിന്റെ ഏകതയ്ക്ക് അനിവാര്യമാണ് എന്ന് തദവസരത്തിൽ ശശികല ടീച്ചർ ഓർമ്മിപ്പിച്ചു.

ശിവഗിരി ശ്രീ ബ്രഹ്‌മാ നന്ദാലയം കൊറ്റനല്ലൂർ ആശ്രമം മഠാധിപതി ശ്രീമദ് അംബികാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു.

പ്രസിദ്ധ സനാതന ധർമ്മ പ്രഭാഷകൻ

ശ്രീ ഒ. എസ്. സതീഷ് മുഖ്യപ്രഭാഷണം ചെയ്തു.

എസ്എൻഡിപി മുകുന്ദ പുരം യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ്‌ ചെറാ ക്കുളം, ഹിന്ദു ഏകതാ സമ്മേളനം രക്ഷാധികാരിയും

എസ്. എൻ. ഡി. പി മേഖല കൺവീനറും ആയ ബാലൻ അമ്പാടത്ത്, എൻ. എസ്. എസ് വേളൂക്കര കരയോഗം സെക്രട്ടറി ശോഭ പി. മേനോൻ ,കെ. പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രൻ മന വളപ്പിൽ, വാര്യർ സമാജം വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഉഷ. എസ്. ദാസ്, യോഗക്ഷേമസഭ ഇരിഞ്ഞാക്കുട ഉപസഭ സെക്രട്ടറി ശ്രീ വിനോദൻ ഒട്ടൂർ മേക്കാട്, വിശ്വകർമ്മ സഭ സെക്രട്ടറി രവി അഗസ്ത്യപുരത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി. എൻ ഈശ്വരൻ ആമുഖ ഭാഷണം ചെയ്തു.

വിവിധ മേഖലകളിൽ കഴിവുക തെളിയിച്ച വരെ യോഗത്തിൽ ആദരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നാരായണീയ പാരായണം, ഭജന, തിരുവാതിരക്കളി, വിവേകാനന്ദ കളരി സംഘം അവതരിപ്പിച്ച കളരി പ്രദർശനം തുടങ്ങിയവ അരങ്ങേറി.

ജനറൽ കൺവീനർ എം. വി. വിനോദ് സ്വാഗതവും, പി. ഇ. രാഹുൽ നന്ദിയും പറഞ്ഞു.