IJKVOICE

അന്ന ജീസന് ദേശീയ തലത്തിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം

ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളേജുകളിൽ നിന്നുള്ള കുട്ടികൾക്കായ് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ വച്ച് നടത്തിയ ഗോൾഡ് മെഡൽ ഫോർ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ് മത്സരത്തിലാണ് കല്ലേറ്റുംകര നിപ്പ്മറിലെ അവസാന വർഷ വിദ്യാർത്ഥിയായ അന്ന ജീസൺ വിജയിയായത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രത്യേക അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയ അന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് ചെറുവത്തൂർ ജിസന്റെയും ഡെൽറ്റി ടീച്ചറുടെയും മകളാണ്