IJKVOICE

തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ്l ജേതാക്കൾ.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റൻ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. 8 ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാർ പങ്കെടുത്ത വാശിയേറിയ ലീഗ് മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി.

വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹൻ കൂട്ടുകെട്ട് 17-21,17-21 എന്ന ക്രമത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ക്ലിൻസ് സുമേഷ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി lead നേടി. രണ്ടാമത്തെ മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നൻ കൂട്ടുകെട്ട് 21 -14,17 – 21 21 -13 ടെന്നീസ് ട്രസ്റ്റിന്റെ ശ്രീനിവാസൻ, ജ്യോതിഷ് സഖ്യത്തെ പരാജയപ്പെടുത്തി. നിർണായകമായ മൂന്നാം മത്സരത്തിൽ ടെന്നീസ് ട്രസ്റ്റിന്റെ ഗിരീഷ്, അജിത് കുമാർ സഖ്യം 23- 21, 21 -13 എന്ന സ്കോറിന് ഇരിഞ്ഞാലക്കുട വിന്നേഴ്സിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വിജയികൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജൻ എം എസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി. ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലർ ജെയ്സൺ പാറേക്കാടൻ മുഖ്യാതിഥിയായിരുന്നു, സമാപന ചടങ്ങിൽ

ക്രൈസ്റ്റ് മോണാസ്ട്രി മാനേജർ ഫാദർ ജോയ് പീണിക്കപറമ്പിൽ, ശ്രീമതി ജാസ്മിൻ ജോസഫ്, ശ്രീ ബിജോ ജോസഫ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി മുൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ശ്രീപി ആർ സ്റ്റാൻലിയെ ആദരിച്ചു. ശ്രീ പീറ്റർ ജോസഫ്, ശ്രീ സ്റ്റാൻലി ലാസർ, ശ്രീ ടോമി മാത്യു, ശ്രീ ലിഷോൺ ജോസ്, ശ്രീ ആൾജോ ജോസഫ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി