കാലിക്കറ്റ് സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________ ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ് നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി അൻഡ്റൂസ് വിജയികൾക്കുള്ള സമ്മാനധാനം നിർവഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡയറക്ടർ കെ പി മനോജ്, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സദസിൽ സന്നിദർ ആയിരുന്നു..വനിതാ […]
സർവ്വകലാശാല ഹോക്കി മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു..

_______________________ കാലിക്കറ്റ് സർവകലാശാല പുരുഷ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവകലാശാല കായിക വിഭാഗം മേധാവി ഡോ കെ പി മനോജ് ആശംസകൾ നേർന്നു. വെള്ളി, ശനി ദിവസങ്ങളിൽ വനിതാ മത്സരങ്ങളും, ശനി ഞായർ ദിവസങ്ങളിൽ പുരുഷ മത്സരങ്ങളും നടക്കും..
ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് ബാർ അസോസിയേഷനും കൗൺസിലർമാരും സൗഹൃദ ക്രിക്കറ്റ് മാച്ച് നടത്തി.

ഡോൺ ബോസ്കോ സ്കൂളിൽ അഖില കേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് കൊടിയുയർന്നു

മുപ്പതാമത് അഖിലകേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഡോൺ ബോസ്കോ സ്കൂളിൽ ഇന്ന് തുടക്കമായി. സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ചാലക്കുടി ഡി വൈ എസ് പി ടി എസ് സനോജ് ഉദ്ഘാടനം ചെയ്തു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി അണ്ടർ 11, 13, 16, 18 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വൈസ് റെക്ടറും […]