IJKVOICE

കാലിക്കറ്റ്‌ സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________

ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ്‌ നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി അൻഡ്റൂസ് വിജയികൾക്കുള്ള സമ്മാനധാനം നിർവഹിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡയറക്ടർ കെ പി മനോജ്‌, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സദസിൽ സന്നിദർ ആയിരുന്നു..വനിതാ വിഭാഗത്തിലും വിജയികൾ ആയ ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം കിരീടം നേടിയതിലൂടെ ഇരു വിഭാഗത്തിലും ജേതാക്കളായത് ഇത് വരെ ഒരു കോളേജിനും അവകാശ പെടാൻ ഇല്ലാത്ത ഒരു നേട്ടമാണ്.ഓൾ ഇന്ത്യ മത്സരങ്ങൾക്കുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിനെ ഇതിൽ നിന്നും തിരഞ്ഞെടുക്കുകയുണ്ടായി..