കുട്ടികളുടെ പാർലമെണ്ടിൽ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ. അരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട് പഞ്ചായത്തിലെ കുട്ടികളു ടെ പാർലമെൻറിൽ ഉയർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. കുട്ടികൾ ഉയർത്തിയ വിഷയങ്ങളിൽ 12 ൽപരം ആവശ്യങ്ങളാണ് ഉടൻതന്നെ അംഗീകരിക്കപ്പെട്ടത്. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകൾ, പത്തിടങ്ങളിൽ ബോട്ടിൽ ബൂത്ത്, എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്സ് അറ്റ് സ്കൂൾ), പഞ്ചായത്തടിസ്ഥാനത്തിൽ സെൽഫ് ഡിഫൻസ് , ഫുട്ബോൾ , ചെസ്സ് , നീന്തൽ , കലാ […]
നീഡ്‌സ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധജിയുടെ പാദസ്പർശമേറ്റ റസ്റ്റ് ഹൗസിലെ ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എൻ.എ.ഗുലാം മുഹമ്മദ്, പി.ടി.ജോർജ്, എം.എൻ.തമ്പാൻ, മുഹമ്മദാലി കറുകത്തല, സി.എസ് .അബ്‌ദുൾ ഹഖ്, ഷൗക്കത്തലി, കെ.കെ.കുഞ്ഞുമുഹമ്മദ്, ഡോ .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു

അതിരപ്പള്ളിയിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു.വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്.ആനക്കുട്ടിയെ കരയ്ക്ക് കയറ്റി.അതിരപ്പിള്ളി വെറ്റിലപ്പാറയിൽ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വെള്ളോൻ മകൻ മാധവൻ ( മാധവ് സ്റ്റോഴ്സ് ഉടമ ) ( 75 )അന്തരിച്ചു.

ഭാര്യ ദേവകി മക്കൾ പ്രിയ.മഞ്ജു.മനേഷ്. മരുമക്കൾ വിനയൻ ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ഇടുക്കി ) ആനന്ദ് ( എൻജിനീയർ ചെന്നൈ ) സമീര.സംസ്കാരം നാളെ വ്യാഴാഴ്ച ( 1/2/24 ) രാവിലെ 10 30 ന് മുക്തിസ്ഥാനിൽ.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.

കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം.ഒടുവിൽ 28 ലക്ഷം രൂപയുടെ ജോഷിയുടെ പേരിലുള്ള നിക്ഷേപ തുക തിരികെ നൽകി.

തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.

കാട്ടൂര്‍ സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കെതിരെ വീണ്ടും പരാതി,പഞ്ചായത്ത് മെമ്പറെ മൃതദേഹത്തോടൊപ്പം പുലര്‍ച്ചേ വരെ ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി നിര്‍ത്തിയെന്നാണ് പരാതി.

ഇരിങ്ങാലക്കുട കഥകളി ക്ലബ് വാർഷികം അടൂർ ഗോപാലകൃഷ്ണൻ ശാന്തി നികേതൻ സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു.
