IJKVOICE

നീഡ്‌സ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധജിയുടെ പാദസ്പർശമേറ്റ റസ്റ്റ് ഹൗസിലെ ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.

അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എൻ.എ.ഗുലാം മുഹമ്മദ്, പി.ടി.ജോർജ്, എം.എൻ.തമ്പാൻ, മുഹമ്മദാലി കറുകത്തല, സി.എസ് .അബ്‌ദുൾ ഹഖ്, ഷൗക്കത്തലി, കെ.കെ.കുഞ്ഞുമുഹമ്മദ്, ഡോ .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു