All kerala ALL News Irinjalakuda news

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്പ്പിച്ചു. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വെലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്. 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയിട്ടുണ്ട്

All kerala ALL News Irinjalakuda news

വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന പരാതിയുമായി പഞ്ചായത്തഗം. പത്തനംതിട്ട ചെന്നീർക്കരയിലാണ് സംഭവം. പത്തനംതിട്ട ചെന്നീർക്കരയിലെ ആറാം വാർഡ് അം​ഗമായ ബിന്ദുവിന്റെ വീട്ടുമുറ്റത്തേക്കാണ് പെരുമ്പാമ്പിനെ വലിച്ചെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയതായി നാട്ടുകാർ പഞ്ചായത്ത് അം​ഗത്തിനെ വിളിച്ചറിയിച്ചു. ഉടനെ തന്നെ ബിന്ദു ടി ചാക്കോ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ പ്രദേശത്തെത്തിയപ്പോൾ പെരുമ്പാമ്പിനെ കണ്ടെത്തനാവത്തതിനെ തുടർന്ന് ബിന്ദുവിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ചപ്പോഴാണ്‌ ആരോ പാമ്പിനെ ചാക്കിലാക്കി തന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച വിവരം ബിന്ദു അറിയുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഹിന്ദുവിന്റെ വീട്ടിലെത്തി പെരുമ്പാമ്പിനെ പിടികൂടി. സംഭവത്തിൽ ഇലവുതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ബിന്ദു ടി ചാക്കോ പറഞ്ഞു.

All kerala ALL News

*തണൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപനം*

ഇരിങ്ങാലക്കുട: ഏഴു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റ് 50& 167 ൻറെ സപ്തദിന ക്യാമ്പ് ‘തണൽ’ 28/12/2023 വ്യാഴാഴ്ച ആളൂർ…

All kerala ALL News Irinjalakuda news

കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ്. മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. മത്സ്യതൊഴിലാളിയാണ് മജീദ്. ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയിൽനിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് മജീദിന്റെ ഭാഗ്യം വന്നെത്തിയത്. ആദ്യവിൽപ്പനയായതിനാൽ 10 രൂപ നൽകി. ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങിവരുമ്പോൾ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ വാങ്ങിയത്. വിൽപ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നൽകുകയും ചെയ്തു. എഫ്.എക്സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. നാലു വർഷമായി മീൻ കച്ചവടം നടത്തിയാണ് മജീദും കുടുംബവും ജീവിക്കുന്നത്. 20 വർഷമായി ലോട്ടറിയെടുക്കുന്ന മജീദിന് ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. മജീദീന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന എന്നിവരാണ്.