All kerala Irinjalakuda news

ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരിക്കാന്‍ തീരുമാനം. പടിഞ്ഞാറെ ഊട്ടുപുരയില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതിയുടേയും ഭക്തജനങ്ങളുടേയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയില്‍ നടപ്പുര നവീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയോട് അഭ്യാര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ കൂടിയാലോചിച്ചശേഷം അടുത്തയോഗത്തില്‍ തീരുമാനമറിയിക്കാമെന്ന് അംഗങ്ങള്‍ പറഞ്ഞു. പടിഞ്ഞാറെ നടപ്പുരയുടെ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി ഡിസംബര്‍ 11ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.

ഉത്സവകാലത്ത് പത്ത് ദിവസം 17 ആനകളും നൂറിലേറെ മേളക്കാരും ആയിരക്കണക്കിന് ഭക്തജനങ്ങളും എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളുടെ മേല്‍ക്കൂരകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാതിരിക്കാന്‍…