IJKVOICE

ഇരിങ്ങാലക്കുട:* നഗരസഭ 32 -വാർഡ് കാരുകുളങ്ങര തൗണ്ടാശേരി പരേതനായ വര്‍ഗീസ് ഭാര്യ സിസിലി (85) അന്തരിച്ചു. ഇരിഞ്ഞാലക്കുട ചിറയത്ത് കോനിക്കര കുടുംബാംഗമാണ്.

മക്കൾ ബെന്നറ്റ് ( മാധ്യമപ്രവർത്തകൻ പ്രസ് ക്ലബ് ഇരിങ്ങാലക്കുട ) ബെൻസി( ലണ്ടൻ ) ബെന്നി ( സിംഗപ്പൂർ ) ബേണി. മരുമക്കൾ മിനി. ഷൈനി. സലിം ( ബയോമെഡിക്കൽ എൻജിനീയർ ലണ്ടൻ ) ജയ്സൺ. സംസ്കാര കർമ്മം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. ഭിന്നശേഷി അവാർഡ് ജേതാവ് സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി പി സി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര രവീന്ദ്രൻ, നിഷ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത.ആർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് റംസാന ഇ.എൻ നയിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികൾ ചിത്രരചന നടത്തി

ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരൻ്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ്_

*ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക* ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആദ്യദിനത്തില്‍ ജില്ലയില്‍ ലഭിച്ചത് ഒരു പത്രിക. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. എം പത്മകുമാറാണ് ഇന്നലെ (മാര്‍ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണവേളയില്‍ പത്മകുമാറിന്റെ കൈവശം 49000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ […]

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണോൽഘാടനവേളയിൽ ഇരിഞ്ഞാലക്കുട ദേവ സൺസ് പെട്രോൾ പമ്പിൽ യുവാവ് പെട്രോൾ ഒഴിച് കത്തിച്ച് ആൽമഹത്യ ചെയ്ത സന്ദർഭത്തിൽ ഉണ്ടാകാമായിരുന്ന വലിയൊരു ദുരന്തം , ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാക്കിയ ധീരതക്ക് മാനേജർ ബെന്നി,ജീവനക്കാരൻ അജയൻ എന്നിവരെ AKPA സംസ്ഥാന പ്രസിഡന്റ് A C ജോൺസൻ ആദരിച്ചു.മേഖല പ്രസിഡന്റ് ശശി KB അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അനിൽ തൂമ്പയിൽ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു, മേഖല ഇൻചാർജ് ലിജോ ജോസഫ്, മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ, ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, പ്രസാദ് കളേഴ്സ്, രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. PRO വിനോദ് രാജൻ സ്വാഗതവും ഡേവിസ് അലുക്ക നന്ദിയും പറഞ്ഞു

ദൈവപുത്രനായ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സമസ്ത ജനങ്ങള്‍ക്കും നല്‍കുന്നത് എന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഈസ്റ്റര്‍ സന്ദേശത്തിലൂടെ ഇന്ന് ഉച്ചതിരിഞ്ഞ് അറിയിച്ചു. കുരിശുമരണം കഴിഞ്ഞു മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യമായി ആശംസിച്ചത് ‘നിങ്ങള്‍ക്ക് സമാധാനം!’ എന്നായിരുന്നു.

നിര്യാതയായി

കാറളം പള്ളിപ്പറമ്പിൻ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി. കബറടക്കം 27-03-24 ബുധൻ പകൽ 11.30 കാറളം ജുമഅ മസ്ജിദ് കബറിസ്ഥാനിൽ. മക്കൾ: ബഷീർ, വാഹിദ, റഷീദ്, ഷാഹിത, നൗഷാദ്, മരുമക്കൾ: ലൈല, നാസിർ, റസിയ, അസീ, റഷീന.