ദൈവപുത്രനായ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സമസ്ത ജനങ്ങള്‍ക്കും നല്‍കുന്നത് എന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഈസ്റ്റര്‍ സന്ദേശത്തിലൂടെ ഇന്ന് ഉച്ചതിരിഞ്ഞ് അറിയിച്ചു. കുരിശുമരണം കഴിഞ്ഞു മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യമായി ആശംസിച്ചത് ‘നിങ്ങള്‍ക്ക് സമാധാനം!’ എന്നായിരുന്നു.