ലോൺ വാഗ്ദാനത്തിൻ്റെ മറവിൽ തട്ടിപ്പ്
സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് […]
പുതിയ നിശാശലഭം കണ്ടെത്തി
കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്
മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നടൻ ദിലീപ് ഇരിങ്ങാക്കുടയിൽ ഓണാഘോഷത്തിന് എത്തിയപ്പോൾ
ഇരിഞ്ഞാലക്കുട കത്തീഡ്രൽ KCYM ന്റെ വാർഷികാഘോഷം
ഇരിഞ്ഞാലക്കുട സെൻറ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം 39ാം വാർഷികത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ കേശദാനം മഹാദാനം എന്ന പ്രോഗ്രാമും അഖിലകേരള ഡാൻസ് കോമ്പറ്റീഷൻ മിരിയം 2024 സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരിയും കെ.സി.വൈ.മിന്റെ ഡയറക്ടറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മിറിയം ഡാൻസ് പ്രോഗ്രാമിന്റെ സ്പോൺസറും നിവേദ്യ സ്ക്കുൾ മാപ്രാണം ചെയർമാൻ ശ്രീ. വിപിൻ പാറമേക്കാട്ടിനും, കേശദാനം മഹാദാനം എന്ന പ്രോഗ്രാമിന്റെ സ്പോൺസറും നിതാസ് ബ്യൂട്ടിപാർലർ […]
യാത്രയ്ക്കിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുന്വശത്തെ ചില്ല് തകര്ന്ന് വീണു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര് റൂട്ടില് സര്വ്വീസ് നടത്തുന്ന തോംസണ് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ചില്ലാണ് തനിയെ തകര്ന്ന് വീണത്.ഇരിങ്ങാലക്കുടയില് നിന്നും തൃശ്ശൂരിലേയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് മാപ്രാണം ചാത്തന് മാസ്റ്റര് ഹാളിന് സമീപത്ത് വച്ചാണ് സംഭവം.ഉടന് തന്നെ യാത്രികരെ ബസില് നിന്നും പുറത്തിറക്കി.മറ്റൊരു ബസില് കയറ്റിവിട്ടു.അപകടത്തില് ആര്ക്കും പരിക്കില്ല.ചില്ല് തകര്ന്ന് വീഴാനുള്ള കാരണം വ്യക്തമല്ല