IJKVOICE

തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ‘മധുരം ജീവിതം’ എന്ന പേരില്‍ തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വീണ്ടുമൊരു രാജ്യാന്തര താരോദയം

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ നിന്ന് വീണ്ടുമൊരു രാജ്യാന്തര താരോദയം. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി റെനി ജോസഫാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ജർമിനിയിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ റെനി ജോസഫ് പാലക്കാട്‌ സ്വദേശിനിയാണ്. സെന്റ്. ജോസഫ്സ് കോളേജിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അക്കാദമിയിലൂടെ മുൻ പരിശീലകൻ സഞ്ജയ്‌ ബാലികയുടെ കീഴിൽ പത്താംക്ലാസ്സ് മുതൽ റെനി പരിശീലനം ആരംഭിച്ചു. […]

സംഘടനക്ക് തുടക്കമായി

ഇരിങ്ങാലക്കുടയിലെ പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി

ബില്യൺ ബീസ് തട്ടിപ്പ്

ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് നടന്ന 150 കോടിയുടെ തട്ടിപ്പില്‍ പോലീസിന് ലഭിച്ചത് 55 പേരുടെ പരാതിയില്‍ 10 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള പരാതി മാത്രം

മോഷണം പോയ വാഹനം കണ്ടാൽ അറിയിക്കുക

ഈ കാണുന്ന വാഹനം (15/02/2025) രാത്രി പാർളിക്കാട് പട്ടിച്ചിറക്കാവ് പരിസരത്ത് നിന്നും മോഷണം പോയതാണ്. വാഹനം എവിടെയെങ്കിലും വച്ച് കാണാൻ ഇടയായായാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. Ranjith +91 6369 585 128

ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ

ചാലക്കുടി പോട്ടയിലെ ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. 10 ലക്ഷം രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തു.ആകെ മോഷണം പോയ തുക 15ലക്ഷം രൂപ. കടബാധ്യതയാണ് കവർച്ച നടത്താൻ കാരണമെന്ന് പ്രതി

എ.എസ്.ഐ. അറസ്റ്റിൽ

എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടക സ്പീക്കറുടെ ബന്ധു വീട്ടിൽ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ ഗ്രേഡ് എ.എ സ്.ഐ. അറസ്റ്റിൽ. കൊടു ങ്ങല്ലൂർ പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എ.എസ്.ഐ. ഷെഫീർ ബാബു(48) വിനെയാണ് കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇയാളുടെ നേതൃത്വ ത്തിൽ കർണാടക സ്പീക്കറുടെ ബന്ധുവായ ബീഡി വ്യവ സായിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കർണാട കയിൽനിന്നെത്തിയ പോലീസ്‌ സംഘം […]