കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.
കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട – കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ബഹു. മണലൂർ എം എൽ എ ശ്രീ മുരളി പെരുനെല്ലി കൺവെൻഷൻ ഉത്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കൽ ജില്ലാ , സംസ്ഥാന സമ്മേളനവും അതിനിടയിലുള്ള വർഷങ്ങളിൽ ജില്ലാ ,സംസ്ഥാന കൺവൻഷനുകളും സംഘടിപ്പിക്കാൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിൻ പ്രകാരമാണ് ഈ വർഷം കൺവെൻഷൻ […]
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം
ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം.ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്തത്.കഴിഞ്ഞ 12 വര്‍ഷക്കാലമായി തുടര്‍ന്ന് വരുന്ന പ്രവൃത്തി ഓരോ വര്‍ഷവും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഇത്തവണ 1500 പേര്‍ക്കാണ് വിതരണം നടത്തിയത്.നോട്ട് പുസ്തകങ്ങള്‍,കുട,പേനകള്‍,പെന്‍സിലുകള്‍,സ്‌കെയില്‍ തുടങ്ങി എല്ലാ വിധ പഠനേപകരണങ്ങളും അടങ്ങിയ 1500 രൂപ വിലവരുന്ന ബാഗുകളാണ് വിതരണം ചെയ്തത്.പഠനോപകരണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട കത്തിഡ്രല്‍ […]
എം കെ കോരുകുട്ടിയെ അനുസ്മരിച്ചു
ഊരകം : മുരിയാട് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന എം. കെ. കോരുകുട്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എൽ.ബേബി അധ്യക്ഷത വഹിച്ചു.ജോസ് ആലപ്പാടൻ, ടി.എൽ.ജോണി, എൻ.ജെ.ജോഷി, എം.കെ.കലേഷ്, ടി.കെ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.
ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു
ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി കൂവപറമ്പിൽ റപ്പായി ഭാര്യ അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും ആം ആദ്മി പാർട്ടിയുടെ നിയോജ മണ്ഡലം കൺവീനറും ആയിരുന്നു.
പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
കാട്ടൂർ നെടുംമ്പുരയിൽ പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണ് ഹമദാന് ചർദ്ദി ആരംഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കു.
ഒഡീഷ പഠന സംഘം മുരിയാട് മുരിയാട് ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയിൽ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു .ചീഫ് ജനറൽ മാനേജർ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ശ്രീമതി.സുസ്മിത ബെഹ്റ,മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ഓ ഡി എം എ ഗൗരി ശങ്കർ മിശ്ര എന്നിവരാണ് സന്ദർശനം നടത്തിയത്.മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനരംഗത്തും കാർബൺ ന്യൂട്രാലിറ്റി , […]
ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .
ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .